വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ…


അമ്പലപ്പുഴ :കരുമാടിയിൽ വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ.കരുമാടി
വെളിംപ്പറമ്പ് വീട്ടിൽ മിഥുനെ(39) ആണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ പൊലിസും ചേർന്ന് പിടികൂടിയത് . ഇയാൾ വീട്ടിൽ കഞ്ചാവ് ഉപയോഗവും വിൽപ്പനയും നടത്തുന്നു എന്ന് ജില്ലാ പോലിസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് വീടിനോട് ചേർന്ന് ചെടിച്ചട്ടിയിൽ വളർത്തിയ 2 അടി നീളമുള്ള കഞ്ചാവ് ചെടി കണ്ടെടുത്തത് .

ഇയാളും സുഹൃത്തുക്കളും ഇവിടെ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് മനസിലാക്കി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ബി. പങ്കജാക്ഷൻ്റെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, അമ്പലപ്പുഴ ഡി.വൈ.എസ്.പി കെ.എൻ. രാജേഷിൻ്റെ നേതൃത്വത്തിൽ ഐ.എസ്.എച്ച്.ഒ പ്രതിഷ് കുമാർ, എസ്.ഐ സണ്ണി, ജി.എസ്.ഐ പ്രിൻസ് , സി.പി.ഒ മാരായ പാർവ്വതി, ജോസഫ് അബ്ദുൾ റൗഫ് ,ജസിർ എന്നിവരാണ് പ്രതിയെയും കഞ്ചാവ് ചെടിയും പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്

أحدث أقدم