സഹോദരനുമായുള്ള തർക്കം ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച് സംഘം.. വാഹനം ശരീരത്തിലൂടെ കയറ്റി ഇറക്കി….


സഹോദരനുമായുള്ള തർക്കം ചോദ്യം ചെയ്ത യുവാവിന് ക്രൂരമർദ്ദനം. കോട്ടക്കൽ പറപ്പൂർ സ്വദേശി മുനീറിന്റെ മകൻ ഹാനിഷ് (24) നാണ് മർദ്ദനമേറ്റത്. പത്തിലധികം പേർ ചേർന്ന് യുവാവിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.

ഹാനിഷിന്റെ സഹോദരനും ഏതാനും യുവാക്കളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഈ വിഷയത്തിൽ ഇടപെട്ടതിനെ തുടർന്നാണ് മർദ്ദനം. ആയുധങ്ങൾ ഉപയോഗിച്ചും വാഹനം ഇടിപ്പിച്ചും യുവാവിനെ സംഘം ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിനിടെ നിലത്തുവീണ ഹാനിഷിനെ യുവാക്കൾ വളഞ്ഞിട്ട് മർദ്ദിക്കുകയും സ്‌കോർപിയോ വാഹനം ശരീരത്തിലൂടെ കയറ്റി ഇറക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഹാനിഷ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Previous Post Next Post