കോട്ടയം: പാലാ ഹൈവേ പോലീസിന്റെ വാഹനം അപകടത്തിൽപ്പെട്ട് എസ്.ഐ ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്.
ഇന്ന് പുലർച്ചെ 4.30 ഓടെ യാണ് പാലാ-തൊടുപുഴ റൂട്ടിൽ മുണ്ടാങ്കൽ ഭാഗത്തു വെച്ച് അപകടം സംഭവിച്ചത്. ട്രാഫിക് എസ്.ഐ നൗഷാദ്, പോലീസുകാരായ സെബിൻ, എബിൻ എന്നിവർക്കാണ് പരിക്കേറ്റത്,
സെബിന്റെ കാലിന് ഓടിവ് സംഭവിച്ചതായും മുഖത്ത് പരിക്കേറ്റതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മറ്റ് രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.