കേന്ദ്രമന്ത്രിസഭയിൽ മുസ്‌ലിം എത്തണമെങ്കിൽ ബിജെപിക്ക് വോട്ടുകൊടുക്കണം…രാജീവ് ചന്ദ്രശേഖർ


ബിജെപിക്ക് വോട്ടുകൊടുത്താലേ മുസ്‌ലിം എംപി ഉണ്ടാവൂ. അങ്ങനെയെങ്കില്‍ മാത്രമെ മുസ്‌ലിം മന്ത്രി ഉണ്ടാവുള്ളൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കോണ്‍ഗ്രസിന് വോട്ട് കൊടുത്താല്‍ എന്തെങ്കിലും ഗുണം കിട്ടുമോയെന്നും അദ്ദേഹം ചോദിച്ചു.

‘ഞങ്ങള്‍ എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന പാര്‍ട്ടിയാണ്. ഒരു മതത്തിനുമെതിരെയും ഞങ്ങളൊന്നും ചെയ്തിട്ടില്ല. ഞങ്ങളാണ് വര്‍ഗീയ വാദികളെന്ന വിഷം കയറ്റി വെച്ചിരിക്കുകയാണ്. ഈ തെറ്റിധാരണയുണ്ടാക്കിയത് കോണ്‍ഗ്രസും സിപിഐഎമ്മുമാണ്. ബിജെപി മുസ് ലിങ്ങള്‍ക്കെതിരാണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഞങ്ങള്‍ ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കുമെതിരാണ്. ഭരണഘടനയ്ക്ക് ആരെല്ലാം എതിരാണോ ഞങ്ങള്‍ അവര്‍ക്കെല്ലാം എതിരാണ്. ഈ വിഷം പ്രചരിപ്പിച്ച എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും കളി ഞങ്ങള്‍ അവസാനിപ്പിക്കും. ഞങ്ങളൊരു സമുദായത്തെ അല്ല എതിര്‍ക്കുന്നത്. ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിക്കാരെ തുറന്നുകാട്ടും’, അദ്ദേഹം വ്യക്തമാക്കി.

Previous Post Next Post