
വേലിയിലെ വിടവ് വഴിയാക്കി, ദില്ലി മൃഗശാലയിൽ നിന്ന് ഒരു കൂട്ടം കുറുക്കന്മാർ ചാടിപ്പോയി. ശനിയാഴ്ച രാവിലെയാണ് സംഭവം. ഇവയെ കണ്ടെത്താനായി പ്രത്യക സംഘത്തെയാണ് തിരച്ചിലിന് നിയമിച്ചിട്ടുള്ളത്. ദില്ലിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ നിന്നുമാണ് കുറുക്കന്മാർ രക്ഷപ്പെട്ടത്. മൃഗശാലയിലുള്ള ജീവികളെ കൈകാര്യം ചെയ്യുന്നതിലെ ഗുരുതര വീഴ്ച വിശദമാക്കുന്നതാണ് സംഭവം. പുറത്ത് ചാടാൻ കുറുക്കന്മാർ കണ്ടെത്തിയ വഴിയെത്തുന്നത് നിബിഡ വനമേഖലയിലേക്കാണ്. സന്ദർശകർക്ക് ആശങ്കപ്പെടേണ്ട സാഹചര്യമൊന്നും തന്നെയില്ലെന്നാണ് മൃഗശാല അധികൃതർ വിശദമാക്കുന്നത്.