മാവേലിക്കരയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യയും യു.ഡി.എഫ് സ്ഥാനാർത്ഥികൾ



മാവേലിക്കര: നഗരസഭയിലെ രണ്ടാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ വാർഡ് 16ൽ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ സച്ചു ശിവാനന്ദൻ ആർ.എസ്.പി സ്ഥാനാർഥിയായി യു.ഡി.എഫ് പാനലിൽ. വാർഡ് 28ൽ സി.പി.എം വലിയപെരുമ്പുഴ ബ്രാഞ്ച് സെക്രട്ടറിയും മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ സക്കറിയ.പി അലക്സ് യു.ഡി.എഫ് സ്വതന്ത്രസ്ഥാനാർഥയായി മത്സരിക്കും.

കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ മുൻ ടൗൺ സെക്രട്ടറി മോഹൻകുമാർ സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. സി.പി.എം പുന്നമൂട് ബ്രാഞ്ച് സെക്രട്ടറി, പമ്പാ കോളേജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച മോഹൻകുമാർ സി.പി.എം ബന്ധം ഉപേക്ഷിച്ച് കോൺഗ്രസ് അംഗത്വം സ്വീകരിക്കുകയായിരുന്നു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ ഷാൾ അണിയിച്ചാണ് മോഹൻകുമാറിനെ സ്വീകരിച്ചത്.

Previous Post Next Post