പൊതിരെ തല്ലി, പിന്നാലെ വിദ്യാർത്ഥിയെ വലിച്ചെറിഞ്ഞ് മദ്രസ അധ്യാപകൻ.. ദൃശ്യങ്ങൾ പുറത്ത്…


        

വിദ്യാർത്ഥികളെ പൊതിരെ തല്ലി മദ്രസ അധ്യാപകൻ. വാണിയമ്പാടിയിലെ മദ്രസയിലാണ് സംഭവം. അധ്യാപകനായ ഷുഹൈബ് ആണ് നിരവധി വിദ്യാർത്ഥികളെ തലങ്ങും വിലങ്ങും തല്ലിയത്. മാതാപിതാക്കളുടെ പരാതിക്ക് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച മദ്രസ അധികൃതർ, അധ്യാപകനെ സസ്പെൻഡ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ അധ്യാപകനെതിരെ രൂക്ഷ വിമ‍ർശനം ഉയർന്നിരുന്നു.


തമിഴ്നാട് തിരുപ്പത്തൂരിലെ വാണിയമ്പാടിയിൽ മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരാണ് ഭൂരിപക്ഷം. മതപരമായ വിശ്വാസ പഠനവുമായി ബന്ധപ്പെട്ട് നിരവധി മദ്രസകളാണ് മേഖലയിലുള്ളത്.വാണിയമ്പാടിയിലെ ബഷീറാബാദ് മസ്ജിദിന്റെ മുകൾ നിലയിൽ പ്രവ‍ർത്തിച്ചിരുന്ന മദ്രസയിൽ അറുപതോളം വിദ്യാർത്ഥികളാണ് സംഭവ സമയത്ത് ഉണ്ടായിരുന്നത്. നാല് അധ്യാപകരാണ് ഈ മദ്രസയിൽ പഠിപ്പിക്കുന്നത്. വിദ്യാർത്ഥികളെ അധ്യാപകരിലൊരാൾ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. മർദ്ദിച്ച് അവശനാക്കിയതിന് പിന്നാലെ വിദ്യാർത്ഥിയെ വലിച്ച് ഭിത്തിയിലേക്ക് എറിയാനും മദ്രസ അധ്യാപകൻ മടിച്ചില്ല.സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ ദൃശ്യമനുസരിച്ച് വാണിയമ്പാടി സിറ്റി പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Previous Post Next Post