മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലന്‍സ് കോടതിയുടെ പരാമര്‍ശവും ഹൈക്കോടതി നീക്കം ചെയ്തു. സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ടശേഷമാണ് കോടതി മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കിയത്. ആ പരാമര്‍ശം അനുചിതമാണെന്നും അത് നീക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയിലെത്തുകയായിരുന്നു. ഇതോടെ ഈ പരാമര്‍ശം അനവസരത്തി ലുള്ളതാണെന്ന് കോടതി വ്യക്തമാക്കി.
ക്ലീന്‍ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി വിധിക്കെതിരേ എംആര്‍ അജിത്കുമാറും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് കൃത്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടി എന്നാണ് അജിത്കുമാറിന്റെ വാദം. ആ ഹര്‍ജി ഹൈക്കോടതി ഭാഗികമായി അംഗീകരിച്ചു. വിജിലന്‍സ് അന്വേഷണത്തിലേക്ക് പോകണമെങ്കില്‍ അതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. അതിനാല്‍ എംആര്‍ അജിത്കുമാറിനെതിരേ വിജിലന്‍സിന്റെ തുടര്‍ന്നുള്ള അന്വേഷണം ആവശ്യമെങ്കില്‍ അതിന് സര്‍ക്കാരിന്റെ അനുമതി വേണം-കോടതി പറഞ്ഞു.