പുറത്ത് നാട്ടുകാരുടെ ക്യൂ, അകത്ത് മൊബൈലിൽ അശ്ലീല വീഡിയോ ആസ്വദിച്ച് പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍


ഓഫീസ് സമയത്ത് അശ്ലീല വീഡിയോ കണ്ട തപാല്‍ ഓഫീസ് ജീവനക്കാരനെതിരെ രൂക്ഷ വിമർശനം. ആന്ധ്രാപ്രദേശിലെ കാക്കിനട ജില്ലയിലെ തല്ലരേവു മണ്ഡലത്തിലെ തപാല്‍ ഓഫീസിലാണ് സംഭവം. തപാല്‍ ഓഫീസ് ജീവനക്കാരന്‍ അശ്ലീല വീഡിയോ കാണുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ സർക്കാർ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തെ പെരുമാറ്റത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു. ഡ്യൂട്ടി സമയത്ത് ഇത്തരം പ്രവര്‍ത്തികൾ ചെയ്യുന്നവരെ ജോലിയില്‍ നിന്നും പിരിച്ചു വിടണമെന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടത്

തപാല്‍ ജീവനക്കാരന്‍ തന്‍റെ ഓഫീസ് കമ്പ്യൂട്ടറിന് മുന്നിൽ കസേരയിൽ വളരെ ആലസ്യത്തോടെ ഇരുന്ന തന്‍റെ മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണുന്ന ഒരു ചിത്രമാണ് വീഡിയോ രൂപത്തിലാക്കി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ടത്. സാധാരണക്കാര്‍ മണിക്കൂറുകളോളം തങ്ങളുടെ ആവശ്യങ്ങൾക്കായി സര്‍ക്കാര്‍ ഓഫീസുകൾക്ക് മുന്നില്‍ വരിനില്‍ക്കേണ്ടി വരുമ്പോൾ സര്‍ക്കാര്‍ ജീവനക്കാര്‍ ഇത്തരത്തില്‍ പെരുമാറുന്നത് വലിയ പ്രതിഷേധമാണ് വിളിച്ച് വരുത്തിയത്

أحدث أقدم