''ആഗോളതലത്തില്‍ വൈവിധ്യമാര്‍ന്ന മേഖലകളില്‍ മികവ് പുലര്‍ത്തുന്നവരും, സര്‍ഗ്ഗാത്മകതയ്ക്കും നൂതനാശയങ്ങള്‍ക്കും പേരുകേട്ടതുമായ ഒരു സംസ്ഥാനമാണിത്. സംസ്ഥാനത്തിന്റെ മനോഹരമായ ഭൂപ്രകൃതിയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൈതൃകവും ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക മഹത്വത്തെ പ്രതിഫലിപ്പിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് എപ്പോഴും നല്ല ആരോഗ്യവും വിജയവും ഉണ്ടാകട്ടെ.'', പ്രധാനമന്ത്രി പറഞ്ഞു.
കേരളം, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ പിറവി ദിനമാണ് നവംബര്‍ 1. പിറവി ആഘോഷിക്കുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശംസകള്‍ നേര്‍ന്നു.