റാപ്പർ വേടൻ ആശുപത്രിയിൽ


റാപ്പർ വേടൻ ആശുപത്രിയിൽ. ആരോഗ്യ പ്രശ്‌നങ്ങൾ മൂലം വേടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചണ വിഭാഗത്തിലാണ് വേടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചിരിക്കുന്നത്.

അനാരോഗ്യത്തെ തുടർന്ന് നവംബർ 28ന് ദോഹയിൽ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബർ 12ലേക്കാണ് നിലവിൽ പരിപാടി മാറ്റിവച്ചിരിക്കുന്നത്. ആരോഗ്യ സ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Previous Post Next Post