ഗോള്‍ഡന്‍ വാലി നിധി തട്ടിപ്പ്….മുഖ്യപ്രതി വീണ്ടും അറസ്റ്റില്‍




തിരുവനന്തപുരം: ഗോള്‍ഡന്‍ വാലി നിധി നിക്ഷേപ തട്ടിലെ മുഖ്യപ്രതി വീണ്ടും അറസ്റ്റില്‍. തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് തുക മടക്കി നല്‍കാമെന്ന ഉപാധികളോടെ കോടതിയില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയ എം താരയെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്.

തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ഗോള്‍ഡന്‍വാലി നിധി എന്ന സ്ഥാപനത്തിന്റെ ഉടമയാണ് നേമം സ്റ്റുഡിയോ റോഡില്‍ നക്ഷത്രയില്‍ എം താരയെന്ന താര കൃഷ്ണന്‍(51). തമ്പാനൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.
Previous Post Next Post