വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായി വിവരശേഖരണത്തിനെത്തിയ ബി.എൽ.ഒയ്ക്ക് നേരെ നായയെ അഴിച്ചുവിട്ട് ആക്രമണം. ബി.എൽ.ഒയുടെ കഴുത്തിനും മുഖത്തിനും പരിക്കേറ്റു. വ്യാഴാഴ്ച കോട്ടയം പാക്കിലിൽ ആയിരുന്നു സംഭവം. വോട്ടർമാർക്ക് ഫോമുകൾ വിതരണം ചെയ്യുന്നതിനിടെയാണ് വീട്ടുടമ നായയെ അഴിച്ചു വിട്ടത്.
കോട്ടയം നിയമസഭ മണ്ഡലത്തിലെ 171 ബി.എൽ.ഒമാരിൽ ഒരാളാണ് പരിക്കേറ്റ ഉദ്യോഗസ്ഥ. പാക്കിലെ സി.എം.എസ് എൽ.പി സ്കൂളിലെ 123-ാം നമ്പർ ബൂത്തിലാണ് അവർ ജോലി ചെയ്തിരുന്നത്.