‘കണ്ടത് അഞ്ചു മിനുട്ട് മാത്രം’..വിവാദമായ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ചയിൽ പ്രതികരിച്ച് ഇപി ജയരാജൻ


ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മനസു തുറന്ന് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. പ്രകാശ് ജാവദേക്കറിനേ കണ്ടത് അഞ്ചു മിനുട്ട് മാത്രമാണെന്നും കുറെ മുൻപ് നടന്ന സംഭവം വിവാദമായത്ത് തെരഞ്ഞെടുപ്പ് സമയത്താണെന്നും ഇപി ജയരാജൻ പറഞ്ഞു. പ്രകാശ് ജാവദേക്കറിനെ കണ്ട കാര്യം നേരത്ത വിവാദമായിരുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷമാണ് ഇതിന് വിശദീകരണവുമായി ഇപി തന്നെ രം​ഗത്തെത്തുന്നത്. ദുബായിൽ നടത്തിയ മീറ്റ് ദി പ്രെസ്സിലാണ് ആത്മകഥ ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ ഇപി ജയരാജൻ മനസ്സുതുറന്നത്.

Previous Post Next Post