സർക്കാർ സാമൂഹ്യ നീതി ഹോസ്റ്റലിൽ വിദ്യാർത്ഥിയ്ക്ക് ക്രൂര മർദ്ദനം.. കരഞ്ഞപേക്ഷിച്ചിട്ടും..


സർക്കാർ സാമൂഹ്യ നീതി ഹോസ്റ്റലിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സീനിയർ വിദ്യാർത്ഥികൾ. ദളിത് വിദ്യാർത്ഥിയെയാണ് നാല് വിദ്യാർതഥികൾ ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നു.തമിഴ്നാട് രാമനാഥപുരത്തെ സർക്കാർ സാമൂഹ്യ നീതി ഹോസ്റ്റലിലാണ് മധുര സ്വദേശിയായ ഏഴാം ക്ലാസ്സുകാരനെ പ്ലസ് ടുവിൽ പഠിക്കുന്ന നാല് പേർ ചേർന്ന് മർദ്ദിച്ചത്.

കുട്ടി കരഞ്ഞപേക്ഷിച്ചിട്ടും തുടർച്ചയായി മുഖത്തടിക്കുന്നത് അടക്കം ദൃശ്യങ്ങളിൽ കാണാം. ബുക്ക് കീറിയതിൻറെ ദേഷ്യത്തിൽ ആക്രമിച്ചതെന്നാണ് സീനിയർ വിദ്യാർത്ഥികളുടെ മൊഴി. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ 4 വിദ്യാർത്ഥികളെയും ജില്ലാ കളക്ടർ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. നാളെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ ഹോസ്റ്റൽ സന്ദർശിക്കും എന്നാണ് റിപ്പോർട്ട്.

Previous Post Next Post