ബിഹാർ: വോട്ടെടുപ്പിനിടെ ഉപമുഖ്യമന്ത്രിയെ തടഞ്ഞ് പ്രതിഷേധം, ചെരിപ്പും ചാണകവുമെറിഞ്ഞു…


നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പോളിങ്ങ് പുരോഗമിക്കുന്നതിനിടെ ബിഹാറില്‍ ഉപമുഖ്യമന്ത്രിയെ റോഡില്‍ തടഞ്ഞ് പ്രതിഷേധം. ബിഹാര്‍ ഉപ മുഖ്യമന്ത്രി വിജയ് സിന്‍ഹ ജനവിധി തേടുന്ന ലഖിസാരായ് മണ്ഡലത്തില്‍ വച്ചായിരുന്നു അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. വാഹന വ്യൂഹം തടഞ്ഞായിരുന്നു ആള്‍ക്കൂട്ട പ്രതിഷേധം. സിന്‍ഹയ്‌ക്കെതിരെ മൂര്‍ദാബാദ് മുദ്രാവാക്യം ഉയര്‍ത്തിയ പ്രതിഷേധക്കാര്‍ ചെരിപ്പും ചാണകവും, കല്ലും വലിച്ചെറിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Previous Post Next Post