ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ ദർശന നിയന്ത്രണം.. കാരണം എന്തെന്നോ?..


ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രം ശ്രീകോവിൽ ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ ഉച്ചക്ക് ഒരു മണിക്ക് (നവംബർ 26, ബുധനാഴ്‌ച) ശേഷം ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ദർശന നിയന്ത്രണം ഉണ്ടാകും. ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രം നട തുറന്ന് പതിവ് പോലെ ദർശന സൗകര്യം ഉണ്ടാകും. ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം അഭ്യർത്ഥിച്ചു

Previous Post Next Post