
പ്രതിസന്ധിഘട്ടത്തിൽ സംസ്ഥാന സർക്കാർ തന്നെ ഉത്തരവാദിത്തം ഏൽപിച്ചതിൽ അഭിമാനമുണ്ടെന്ന് കെ ജയകുമാര്‍ .തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി കെ ജയകുമാറിനെ തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതികരണം. സർക്കാർ തന്നിൽ അർപ്പിച്ച വിശ്വാസം ഭംഗിയായി നിർവഹിക്കാൻ കഴിയുമെന്നാണ് വിശ്വാസമെന്നും വിശ്വാസമുള്ള അഡ്മിനിസ്‌ട്രേറ്റ് എന്ന നിലയിലായിരിക്കും തന്റെ പ്രവർത്തനമെന്നും ജയകുമാർ പറഞ്ഞു.
പ്രതിസന്ധിഘട്ടമാണെന്നത് ശരിയാണ്. ആ ഘട്ടത്തിൽ സർക്കാർ വിശ്വാസത്തോടെ ഒരു ജോലി തന്നെ ഏൽപിക്കുന്നുവെന്നത് സന്തോഷം നൽകുന്നതാണ്. ഇപ്പോൾ അവിടെ എന്ത് സംഭവിക്കുന്നു എന്ന കാര്യം അറിയില്ല. നിലവിലുള്ള ബോർഡ് കുറച്ചു ക്രമീകരണങ്ങളൊക്കെ ചെയ്തിട്ടുണ്ട്. 17ന് മണ്ഡല തീർത്ഥാടനകാലം ആരംഭിക്കുകയാണ്. നിലവിലുള്ള ബോർഡ് ചെയ്ത കാര്യങ്ങളും അവർ പകുതിയാക്കിവെച്ച കാര്യങ്ങളും ഭംഗിയായി പൂർത്തിയാക്കണം. മകരവിളക്ക് വരെയുള്ള കാര്യങ്ങളാണ് ഇപ്പോഴത്തെ ഫോക്കസ്. മറ്റ് കാര്യങ്ങളൊന്നും ഫോക്കസിൽ ഇല്ല. അത് ഭംഗിയായി ചെയ്യാൻ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ജയകുമാർ പറഞ്ഞു