
ആലപ്പുഴ: ആലപ്പുഴയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സാജു അതിദരിദ്രരുടെ ഭക്ഷ്യക്കിറ്റ് കൂപ്പണ്‍ തട്ടിയെന്ന പരാതി വിജിലന്‍സ് അന്വേഷിക്കും. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും എഫ്ഐആർ ഇടുക. പൊതുമുതല്‍ അപഹരണം ആയതിനാലാണ് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നത്.
അതിദാരിദ്ര്യനിര്‍മ്മാര്‍ജനപദ്ധതിയുടെ ഭാഗമായുളള 44 മാസത്തെ ഭക്ഷ്യക്കിറ്റ് കൂപ്പണ്‍ സാജു തട്ടിയെന്നാണ് കണ്ടെത്തല്‍. പരാതിക്കാരനായ ഗുണഭോക്താവിന്റെ മൊഴിയെടുത്തു. ചേര്‍ത്തല നഗരസഭ ഇരുപത്തിയഞ്ചാം വാര്‍ഡിലെ കൗണ്‍സിലറാണ് എംഎം സാജു. സി വി ആനന്ദകുമാര്‍ എന്ന ഗുണഭോക്താവായിരുന്നു പരാതി നല്‍കിയത്.