മണക്കാട് സുരേഷിന്റെ രാജിയെ പരിഹസിച്ച് കെ മുരളീധരൻ….


തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരസഭയില്‍ നേമം ഡിവിഷനിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷം. കോര്‍ കമ്മിറ്റി ചെയര്‍മാൻ സ്ഥാനം രാജിവെച്ച മണക്കാട് സുരേഷിനെതിരെ പരിഹാസവുമായി കെ മുരളീധരൻ രംഗത്തെത്തി.

മണക്കാട് സുരേഷ് കെപിസിസി ജനറൽ സെക്രട്ടറിയാണ്. ഒരുപാട് ചുമതലകള്‍ ഉള്ളതുകൊണ്ട് മണ്ഡലം കോർ കമ്മറ്റി ശ്രദ്ധിക്കാൻ പറ്റുന്നില്ലെന്നും അതുകൊണ്ട് സ്വയം രാജി വച്ചതാണെന്നുമാണ് കെ മുരളീധരൻ്റെ പരിഹാസം. നേമം ഷജീർ പാർട്ടിക്കുവേണ്ടി അടികൊണ്ട വ്യക്തിയാണ്. പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾക്ക് മാറ്റം ഉണ്ടാകില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേര്‍ത്തു.

Previous Post Next Post