അയോധ്യ രാമക്ഷേത്ര നിർമ്മാണം; പതാക ഉയർത്തൽ ചടങ്ങ് ഇന്ന്





ലക്നൗ : അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയർത്ത ചടങ്ങിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കും. പ്രധാന ക്ഷേത്രത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് ചടങ്ങ്. അയോധ്യയിൽ സുരക്ഷാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്. അഞ്ച് വർഷവും മൂന്ന് മാസവും കൊണ്ടാണ് അയോധ്യാ രാമക്ഷേത്രത്തിന്‍റെ പ്രധാന മന്ദിരത്തിന്‍റെ നിർമ്മാണം പൂർത്തിയാകുന്നത്. 2020 ൽ ക്ഷേത്രത്തിന്‍റെ തറക്കല്ലിട്ടതും കഴിഞ്ഞ വർഷം ജനുവരിയിൽ പ്രാണ പ്രതിഷ്ഠ നടത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. 

ഇന്ന് രാവിലെ മോദി സാകേത് കോളേജിൽനിന്നും അയോധ്യാധാമിലേക്ക് റോഡ് ഷോ നടത്തും. സമീപത്തെ ക്ഷേത്രങ്ങളിലും ദർശനം നടത്തും. ഇതിനു ശേഷം തുടങ്ങുന്ന ധ്വജാരോഹണ ചടങ്ങിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിവിധ സന്ന്യാസി മഠങ്ങളുടെ തലവൻമാർ തുടങ്ങിയവർ പങ്കെടുക്കും. 

അയോധ്യയിൽ താമസിക്കുന്ന വിശ്വാസികളെയും പിന്നാക്ക സമുദായങ്ങളുടെ പ്രതിനിധികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആകെ ഏഴായിരം പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രദേശവാസികളെ ക്ഷണിക്കാത്തത് കഴിഞ്ഞവർഷം വിമർശനത്തിന് ഇടയാക്കിയിരുന്നു
Previous Post Next Post