പ്രണയാഭ്യർത്ഥന നിരസിച്ചതിന് അരുംകൊല; പന്ത്രണ്ടാം ക്ലാസുകാരിയെ തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തി



പ്രണയം നിരസിച്ചതിന്റെ പേരിൽ വിദ്യാർഥിനിയെ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട് രാമേശ്വരത്ത് ആയിരുന്നു സംഭവം. ശാലിനി എന്ന പ്ലസ് ടു വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി മുനിരാജൻ അറസ്റ്റിലായി. 

ചേരൻകോട്ട സ്വദേശിനിയായ ശാലിനി സ്കൂളിലേക്ക് പോകുന്ന വഴി പ്രതി തടഞ്ഞു നിർത്തുകയും കഴുത്തിൽ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. പ്രതി കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നു. ശല്യം സഹിക്കാൻ വയ്യാതായതോടെ കുട്ടി വിവരം പിതാവിനെ അറിയിക്കുകയും പിതാവ് ഇന്നലെ മുനിരാജിന് താക്കീത് നൽകുകയും ചെയ്തിരുന്നു. 

ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ഇയാൾ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു. അന്വേഷണം തുടരുകയാണ്.
Previous Post Next Post