എസ്ഐആറിനെതിരെ സിപിഎമ്മും സുപ്രിംകോടതിയിൽ




ന്യൂഡൽഹി : കേരളത്തിലെ എസ്ഐആറിനെതിരെ സിപിഎം സുപ്രിംകോടതിയെ സമീപിച്ചു. വോട്ടർ പട്ടിക തീവ്ര പരിഷ്കരണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.

എസ്ഐആർ ഭരണഘടനാ വിരുദ്ധമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിലവിലെ എസ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നും സിപിഎം ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ മുസ്ലിം ലീഗ്, കോണ്‍ഗ്രസ് എന്നിവരും സുപ്രിംകോടതിയില്‍ ഹർജി സമര്‍പ്പിച്ചിരുന്നു
Previous Post Next Post