
ബിജെപി എംഎൽഎയ്‌ക്കെതിരെ പോക്‌സോ കേസ് ചുമത്തി ഹിമാചൽ പ്രദേശ് പൊലീസ്. ബിജെപി എംഎൽഎ ഹൻസ് രാജിനെതിരെയാണ് പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തത്. ഒരു യുവതി നൽകിയ പരാതിയിലാണ് നടപടി. പോക്‌സോ നിയമത്തിലെ സെക്ഷൻ 6 (തീവ്രമായ ലൈംഗികാതിക്രമം), ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷൻ 69 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റകൃത്യം നടക്കുന്ന സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.