മല്ലപ്പള്ളിയിൽ സ്‌കൂൾ ബസ് കാത്തുനിന്നു… എട്ടാം ക്ലാസുകാരിയെ കടന്നു പിടിക്കുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്ത പ്രതി പിടിയിൽ


പത്തനംത്തിട്ട മല്ലപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ പ്രതി അറസ്റ്റിലായി. മല്ലപ്പള്ളി മാരിക്കൽ നെടുമണ്ണിൽ വീട്ടിൽ വിബിൻമോനാണ് (38) അറസ്റ്റിലായത്. പ്രതി സ്കൂൾ ബസ് കാത്തുനിന്ന എട്ടാം ക്ലാസുകാരിയെ കടന്നു പിടിക്കുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്യുകയായിരുന്നു. കുട്ടി ബഹളം വെച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരം അറിഞ്ഞത്. തുടർന്ന് നാട്ടുകാർ പ്രതിയെ തടഞ്ഞ് വെക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. കീഴ് വായ്പൂർ പൊലീസ് സബ് ഇൻസ്പെക്ടർ കെ. ജയമോനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി പോക്സോ, വധശ്രമം, ദേഹോപദ്രവക്കേസ് ഉൾപ്പടെ നിരവധിക്കേസുകളിൽ പ്രതിയാണ്. ഇതിനുമുൻപും പ്രതി പ്രായപൂർത്തിയാകാത്ത കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Previous Post Next Post