കേരള കലാമണ്ഡലത്തിലെ ലൈംഗിക അതിക്രമം.. അധ്യാപകനെതിരെ വീണ്ടും കേസ്

 

കേരള കലാമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കെതിരായ ലൈംഗിക അതിക്രമത്തിൽ കലാമണ്ഡലം അധ്യാപകൻ കനകകുമാറിനെതിരെ മൂന്നു കേസുകൾ കൂടി. തൃശൂർ ചെറുതുരുത്തി പൊലീസിന്റേതാണ് നടപടി. കൂടുതൽ വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് നടപടി.


നേരത്തെ പോക്സോവകുപ്പുകൾ അടക്കം ചുമത്തി രണ്ട് കേസുകൾ എടുത്തിരുന്നു. അതേസമയം ഒളിവിൽ കഴിയുന്ന കനകകുമാറിനായി അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

Previous Post Next Post