ആറുമാസം മുമ്പ് ട്രാൻസ്ഫറായി ചെർപ്പുളശ്ശേരിയിലെത്തി… ഇന്ന് വൈകുന്നേരം പൊലീസ് ക്വാർട്ടേഴ്സിൽ…


പാലക്കാട് ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ ജീവനൊടുക്കി. ചെർപ്പുളശേരി എസ്എച്ച്ഒ കോഴിക്കോട് സ്വദേശി ബിനു തോമസ് ആണ് മരിച്ചത്. 52 വയസായിരുന്നു. വൈകിട്ടോടെ സഹപ്രവർത്തകരാണ് ബിനു തോമസിനെ തൂങ്ങിയ നിലയിൽ കാണുന്നത്. പൊലീസ് ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല. ആറുമാസം മുമ്പാണ് ബിനു തോമസ് ട്രാൻസ്ഫറായി ചെർപ്പുളശ്ശേരിയിലെത്തിയത്

Previous Post Next Post