ഫോൺ വിളിക്കാം, സിനിമ കാണാം, വേണമെങ്കിൽ ഇഷ്ടഭക്ഷണം പാകം ചെയ്തു കഴിക്കാം.. കൊടുംകുറ്റവാളികൾക്ക് ഒരുക്കിയിരിയ്ക്കുന്നത് വിഐപി സൗകര്യം..


പരപ്പന അഗ്രഹാര ജയിലിൽ തടവുകാർക്ക് വീണ്ടും വിഐപി പരിഗണന. തീവ്രവാദ കേസിലെ പ്രതികളും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സീരിയൽ കില്ലറും ഉൾപ്പെടെ ജയിലിനകത്ത് മൊബൈ‌ൽ ഫോൺ ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തീവ്രവാദ കേസിൽ എൻഐഎ പിടികൂടി ജയിലിലടച്ച ബംഗ്ലാദേശി സ്വദേശികളുടെ പക്കൽ മൊബൈൽ ഫോണുകൾ, ജീവപര്യന്തം തടവിന് ശിക്ഷിച്ച സീരിയൽ കില്ലർ ഉമേഷ് റെഡ്ഡിക്ക് ജയിൽ മുറിക്കകത്ത് ടിവി, ഉപയോഗിക്കാൻ ആൻഡ്രോയ്ഡ് ഫോണുകൾ, പാചകം ചെയ്യാനുള്ള സംവിധാനങ്ങൾ. സ്വർണക്കടത്ത് കേസിൽ പിടിയിലായ സാൻഡൽവുഡ് താരം രന്യ റാവുവിന്റെ ആൺ സുഹൃത്തിന് വിഐപി പരിഗണന. പണമുണ്ടോ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ എന്തും നടക്കും. ഇതിന് അടിവരയിടുന്ന ദൃശ്യങ്ങളാണ് ഒരിക്കൽ കൂടി പുറത്തുവന്നിരിക്കുന്നത്

Previous Post Next Post