
പാലക്കാട് നഗരസഭയിലെ ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ തർക്കം തുടരുന്നു. വിജയ സാധ്യതയുള്ള വാർഡിനായാണ് തർക്കം രൂക്ഷമായിരിക്കുന്നത്. മൂത്താൻത്തറ ശ്രീരാംപാളയം വാർഡിനായി ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്തുൾപ്പെടെ 3 നേതാക്കൾ രംഗത്തെത്തി. മുൻ കൗൺസിലർ സുനിൽ മോഹൻ, ജില്ലാ വൈസ് പ്രസിഡൻ്റ് സി മധു എന്നിവരും വാർഡിനായി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. വിഷയം ആർഎസ്എസ് നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ചർച്ചയാകും. സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് മുതിർന്ന നേതാക്കളെ മാറ്റി നിർത്തിയതിലും യോഗം തീരുമാനമെടുക്കും