
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. രണ്ടു കേസുകളിലും ജാമ്യാപേക്ഷ നൽകിയിരുന്നു. ഈ രണ്ട് അപേക്ഷയും തള്ളുകയായിരുന്നു. അതേസമയം, പ്രതിയായ മുൻ ദേവസ്വം പ്രസിഡൻറും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ പൊലീസുകാർക്കെതിരെ ശുപാർശകളൊന്നുമില്ലാതെയാണ് അന്വേഷണ റിപ്പോർട്ട്. പ്രതി രക്ഷപ്പെടാതെ കടുത്ത കരുതലോടെ കൊണ്ടുപോകണമെന്നായിരുന്നു ജയിൽ വകുപ്പിൻറെ നിർദ്ദേശം.