
ശബരിമല സ്വര്‍ണ്ണക്കൊള്ളയിൽ പരോക്ഷ വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. കേരള സൊസൈറ്റി ഓഫ് ഒഫ്‌താൽമിക് സർജൻസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആയിരുന്നു ജയകുമാറിന്റെ ഒളിയന്പ് പ്രയോഗം. സമ്മേളനത്തിലെത്തിയ ഡോക്ടര്‍മാരോടായാണ് അദ്ദേഹം സംസാരിച്ച് തുടങ്ങിയത്, ഞാനും നിങ്ങളും തമ്മിൽ ഒരു ബന്ധം ഉണ്ട്, ഞാൻ ഒരു ജോലി ഏറ്റെടുത്തിട്ടുണ്ട്, കാഴ്ച ശക്തി നിലനിർത്തുക എന്നതാണ് നിങ്ങളുടെ ജോലി, സ്വർണം കണ്ട് കണ്ണ് മഞ്ഞളിക്കരുത് എന്നതാണ് എന്റെ ജോലി, വേണ്ടാത്ത കാര്യങ്ങളിൽ കണ്ണ് പതിയുന്നതാണ് പലരും ഈ കുഴപ്പങ്ങളിലെല്ലാം ചെന്ന് ചാടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു