കൊച്ചിയിൽ ഭിന്നശേഷിക്കാരനായ പഞ്ചഗുസ്തി ചാമ്പ്യന് നേരെ പൊലീസ് അതിക്രമം എന്ന് പരാതി. പൊലീസ് വാഹനം ഗതാഗതം തടസപ്പെടുത്തി പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിന്റെ പേരിൽ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസ് എടുത്തെന്നുമാണ് പരാതി. പൊലീസ് ഡ്രൈവറെ മർദ്ദിച്ചെന്നും ജോലി തടസപ്പെടുത്തിയെന്നും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് എടത്തല പൊലീസ് എടുത്ത കേസിൽ ജോബിക്കെതിരെ ചുമത്തിയത്