ബലികുടിരങ്ങളെ പോലുള്ള എത്രയോ പാട്ടുകൾ ഉണ്ട്, അതൊന്നും ദേശഭക്തി ഗാനം ആക്കിയില്ലലോ’…


വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികൾ ​ഗണ​ഗീതം പാടിയ വിഷയത്തിൽ പ്രതികരണവുമായി വിദ്യാഭ്യസ മന്ത്രി വി ശിവൻ കുട്ടി. നടന്നത് ഇന്ത്യ ഗവൺമെൻറിൻറെ ഔദ്യോഗിക ചടങ്ങാണെന്നും ഗണഗീതം ആർഎസ്എസിൻറെ ഗാനമാണ്, പ്രോട്ടോക്കോൾ പാലിക്കണമായിരുന്നു. രാഷ്ട്രീയ പാർട്ടിയുടെയും മറ്റും ഗാനം ആലപിക്കാൻ പാടില്ലാത്തതാണ്. ഇത് അഹങ്കാരത്തിൻറെ സ്വരമാണ്. സാമാന്യ മര്യാദ പാലിച്ചില്ല. പെട്ടെന്ന് കൊണ്ടുവന്ന് പാടിച്ചതല്ല. ഏത് സ്കൂൾ ആയാലും മതേതരത്വത്തെ വെല്ലുവിളിക്കുന്ന നടപടി അനുവദിക്കില്ല. എൻഒസി കൊടുക്കുമ്പോൾ ചില ഉപാധികൾ വയ്ക്കാറുണ്ട്. അത് ലംഘിച്ചാൽ എൻഒസി പിൻവലിക്കാം എന്ന് നിയമത്തിൽ പറയുന്നുണ്ട്. കുട്ടികളുടെ പേരിൽ നടപടി ഉണ്ടാകേണ്ട കാര്യമില്ല. കുട്ടികൾ നിരപരാധികൾ ആണല്ലോ. മാപ്പ് എഴുതി കൊടുത്ത സംഘടനയാണ് ആർഎസ്എസ്. ദേശീയ ഗാനം എങ്കിലും പാടിക്കാമായിരുന്നു. ഗണഗീതം ദേശഭക്തി ഗാനമാണെന്നാണ് പ്രിൻസിപ്പലിൻറെ അഭിപ്രായം. ആ വിവരം എവിടുന്ന് കിട്ടിയതാണെന്ന് അറിയില്ല. ദേശഭക്തി ഗാനം ഏതാണെന്നു തീരുമാനിക്കേണ്ടത് പ്രിൻസിപ്പൽ ആണോ ? കുട്ടികൾക്ക് ഒന്നും അറിയില്ലല്ലോ.ബലികുടിരങ്ങളെ പോലുള്ള എത്രയോ പാട്ടുകൾ ഉണ്ട്. അതൊന്നും ദേശഭക്തി ഗാനങ്ങൾ ആക്കിയില്ലലോ. രാഷ്ട്രീയ പാർട്ടികൾക്ക് അത്തരം ഒരുപാടു ഗാനങ്ങൾ ഉണ്ട്. അതൊന്നും എല്ലായിടത്തും പാടാറില്ലല്ലോ. കുട്ടികളിൽ ഇതൊക്കെ അടിച്ചേൽപ്പിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് ഗണഗീതം സംബന്ധിച്ച് രേഖമൂലം പരാതി നൽകും എന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Previous Post Next Post