.
കോട്ടയം : കോട്ടയത്ത് കോണ്‍ഗ്രസ് വിമത സ്ഥാനാർത്ഥികള്‍ക്കെതിരെ നടപടി. കുമാരനെല്ലൂരില്‍ മൂന്നുപേരെയും. തലയാഴത്ത് രണ്ടുപേരെയും ഏറ്റുമാനൂർ
മുൻസിപ്പാലിറ്റിയില്‍ മത്സരിക്കുന്ന ബ്ലോക്ക് ജനറല്‍ സെക്രട്ടറി പി രാജീവിനെയും പാർട്ടിയില്‍ നിന്ന് പുറത്താക്കി.
മന്ത്രി വി എൻ വാസവനെ പുകഴ്ത്തിയതിന് ആയിരുന്നു രാജീവിന് സീറ്റ് നഷ്ടമായത്. കോട്ടയം ജില്ലയില്‍ ആദ്യഘട്ടത്തില്‍ ഒൻപത് പേർക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്.
മറ്റു വിമത സ്ഥാനാർത്ഥികള്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും നേതൃത്വം അറിയിച്ചു.