ശബരിമല ശ്രീകോവിലിലെ സ്വർണവാതിൽ പാളിയുടെ മഹസറിൽ ദുരൂഹത…


ശബരിമല ശ്രീകോവിലിന് പുതിയ സ്വർണ്ണവാതിൽ സമർപ്പിച്ചപ്പോൾ തയ്യാറാക്കിയ മഹസറിലും അടിമുടി ദുരൂഹത. വിജയ് മല്യ രണ്ടര കിലോ സ്വർണ്ണം പൊതിഞ്ഞ പഴയ വാതിൽ മാറ്റിയാണ് 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റി പുതിയത് സമർപ്പിച്ചത്. എന്നാൽ മഹസറിൽ വെറും കതക് പാളികൾ എന്നാണ് മുരാരി ബാബു ഉൾപ്പെട്ട ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്. ശ്രീകോവിൽ വാതിലിലെ സ്വർണ്ണവും കവർന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദ്ദേശമുണ്ട്.

2019 മാർച്ച് 11 നാണ് ശബരിമല ശ്രീകോവിലിന്‍റെ പഴയ വാതിൽ മാറ്റി പുതിയത് ഘടിപ്പിക്കുന്നത്. അതിന്‍റെ സ്ഥല മഹസറാണിത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പൂർണ്ണമായ സ്പോൺസർഷിപ്പിലായിരുന്നു സ്വർണ്ണം പൂശിയ പുതിയ വാതിൽ കൊണ്ടുവന്നത്. പുതിയ തേക്ക് തടിയിൽ ചെമ്പ് പൊതിഞ്ഞ് സ്വർണ്ണം പൂശിയാണ് പോറ്റി വാതിൽ കൊണ്ടുവന്നതെന്ന് ഈ മഹസറിൽ കൃത്യമായി പറയുന്നു. എന്നാൽ സ്വർണ്ണം ഉണ്ടായിരുന്ന പഴയ വാതിൽ പാളിയെ “വെറും പാളികൾ ” എന്നാണ് മഹസറിൽ എഴുതിയിരിക്കുന്നത്. പഴയ കതക് പാളികൾ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബുവിനെ ഏൽപ്പിക്കുന്നതായും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ തയ്യാറാക്കിയ മഹസറിൽ പറയുന്നു

Previous Post Next Post