
തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന നേവി ഡേ ആഘോഷങ്ങളിൽ രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയാകും. നാവികസേനാ ദിനമായ ഡിസംബർ 3നാണ് ആഘോഷങ്ങൾ നടക്കുന്നത്. പൊതുജനങ്ങൾക്ക് അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാർക്കിങ് ഗ്രൗണ്ടുകൾ ഉണ്ടാകും. ഈ പാർക്കിങ് ഗ്രൗണ്ടുകളിൽ നിന്ന് ശംഖുമുഖത്തേക്ക് കെഎസ്ആർടിസി ഷട്ടിൽ സർവീസും ഉണ്ടാകുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ഐ എൻ എസ് വിക്രാന്ത് ഉൾപ്പെടെയുള്ള വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും ആധുനിക പടക്കോപ്പുകളും ശംഖുമുഖത്തെ കടലിലും ആകാശത്തും കാണികൾക്ക് ‘ഓപ്പറേഷൻ ഡെമോ’ എന്ന ദൃശ്യ വിസ്മയമൊരുക്കും