ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടുടമയെ ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകി യുവതിയും സംഘവും കുടുങ്ങി…


        

തിരുവനന്തപുരം തിരുമലയിൽ വീട്ടുടമസ്ഥനെ ഉപദ്രവിക്കാനായി ക്വട്ടേഷൻ നൽകിയ യുവതിയും സുഹൃത്തുക്കളും പിടിയിൽ. തൃക്കണ്ണാപുരം സ്വദേശി പാർവ്വതിയും സുഹൃത്തുക്കളുമാണ് പിടിയിലായത്. ഈ മാസം പതിമൂന്നാം തീയതിയാണ് തിരുമല സ്വദേശി സോമരാജിനെ വീട്ടിൽ കയറി ഒരു സംഘം മർദ്ദിച്ചത്. ഭാര്യ മരിച്ചതോടെ തിരുമല പുല്ലുവിളാകത്തെ വീട്ടിൽ സോമരാജ് ഒറ്റയ്ക്കാണ് താമസം. കഴിഞ്ഞ ഒരു വർഷമായി സോമരാജിന്‍റെ വീടിന്‍റെ താഴത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുകയാണ് പാർവ്വതിയും കുടുംബവും. കുറച്ച് നാളുകളായി വാടകതുക പാ‍ർവ്വതി സോമരാജിന് നൽകാറില്ലായിരുന്നു. ഒപ്പം പലപ്പോഴായി ഏകദേശം മൂന്ന് ലക്ഷത്തിലധികം രൂപയും സോമരാജിൽ നിന്ന് കടം വാങ്ങിയിരുന്നു. ഈ തുകയും വാടകയും നൽകി വീട് ഒഴിഞ്ഞ് തരണമെന്ന് സോമരാജ് ആവശ്യപ്പെട്ടതാണ് ക്വട്ടേഷൻ നൽകാൻ കാരണമായത്.

50,000 രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്. സോമരാജിന്‍റെ കൈയ്യും കാലും തല്ലി ഒടിക്കണം എന്നതായിരുന്നു ആവശ്യം. പിന്നാലെ സുഹൈൽ കഴിഞ്ഞ പതിമൂന്നാം തീയതി സുഹൃത്തുക്കളായ ആദിലിനെയും ഫാസിലിനെയും കൂട്ടി സോമരാജിന്‍റെ വീട്ടിൽ അതിക്രമിച്ച് കടക്കുകയും ചുറ്റിക ഉപയോഗിച്ച് ഇയാളുടെ തലയിലും മുഖത്തും അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. പിന്നാലെ പ്രതികൾ ഇവിടെ നിന്ന് സ്കൂട്ടറിൽ രക്ഷപെട്ടു. പരിക്കേറ്റ സോമരാജിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

കൂടുതൽ കണ്ടെത്തുക
Thiruvananthapuram
കുറ്റകൃത്യ വിശകലനം
കേരളം വാർത്തകൾ
തദ്ദേശ തിരഞ്ഞെടുപ്പ് ഗൈഡ്
തൊഴിൽ വാർത്താ പോർട്ടൽ
വധശ്രമ കേസുകൾ പഠനം
കേരള ടൂറിസം പാക്കേജുകൾ
പ്രതികളെ പരിചയം ഇല്ലാത്തതിനാൽ തന്നെ ആരാണ് ഉപദ്രവിച്ചതെന്ന് സോമരാജിനോ നാട്ടുകാർക്കോ അറിയില്ലായിരുന്നു. പിന്നാലെ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്വട്ടേഷൻ നൽകിയത് പാർവ്വതിയാണെന്ന വിവരം പ്രതികൾ പൊലീസിനെ അറിയിച്ചത്. തുടർന്ന് പാർവ്വതിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.


Previous Post Next Post