
എറണാകുളം: എറണാകുളത്ത് വളർത്തുനായ യാത്രക്കാരന്റെ ചെവിക്ക് കടിച്ചു. പള്ളുരുത്തിയിലാണ് സംഭവം. വീട്ടുവളപ്പിൽ അഴിച്ചുവിട്ടിരുന്ന വളർത്തുനായ റോഡിലിറങ്ങി വഴിയാത്രക്കാരന്റെ ചെവിക്ക് കടിക്കുകയായിരുന്നു. പള്ളുരുത്തി സ്വദേശിയായ പി കെ ഹാഷിബിനാണ് കടിയേറ്റത്. വീട്ടുടമ കാർ കയറ്റാൻ വേണ്ടി ഗേറ്റ് തുറന്ന സമയത്താണ് നായ റോഡിലിറങ്ങിയത്.