
കാസര്‍കോട് കോണ്‍ഗ്രസിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക്. ഡിസിസി ഉപാധ്യക്ഷന്‍ ജെയിംസ് പന്തമാക്കല്‍ സ്ഥാനത്ത് നിന്നും രാജിവെച്ചു. ഈസ്റ്റ് ഏളേരി പഞ്ചായത്തിലെ സീറ്റ് വിഭജന തര്‍ക്കമാണ് രാജിയില്‍ കലാശിച്ചത്.ഡിസിസി അധ്യക്ഷന്‍ പി കെ ഫൈസലിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയാണ് രാജി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ 18 സീറ്റുകളില്‍ ഡിസിസി അധ്യക്ഷന്‍ പണം വാങ്ങി ഡീല്‍ ചെയ്‌തെന്നും ഫെസല്‍ പാര്‍ട്ടിയെ നശിപ്പിക്കുമെന്നും ജെയിംസ് ആരോപിച്ചു.
‘ഭാരവാഹിയാകാന്‍ 25,000 രൂപ മുതല്‍ വാങ്ങുന്നു. എത്ര പണം കിട്ടുമെന്ന് പി കെ ഫൈസലിനോട് ചോദിക്കണം. ദീപാദാസ് മുന്‍ഷിക്ക് കത്തയച്ചെങ്കിലും പരിഗണിച്ചില്ല. ഡിസിസി ഓഫീസിലെ കയ്യാങ്കളി ആസൂത്രിതമാണ്. ആസൂത്രണത്തിന് പിന്നില്‍ ഡിസിസി അധ്യക്ഷന്‍ ആണ്’, ജെയിംസ് പന്തമാക്കല്‍ പറഞ്ഞു.