
അർജന്റീന ടീം മാർച്ചിൽ കേരളത്തിൽ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷൻ സെമിനാറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രണ്ടുദിവസം മുൻപ് അർജന്റീന ടീമിന്റെ മെയിൽ വന്നുവെന്നും മാർച്ചിൽ കേരളത്തിൽ കളിക്കുമെന്നും അതിന്റെ പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
നവംബർ മാസത്തിൽ അർജന്റീന ടീമിനെ കൊണ്ടുവരാനായിരുന്നു പദ്ധതിയിട്ടത്. കൊച്ചിയിലെ സ്റ്റേഡിയത്തിൽ കളി നടത്താനായിരുന്നു തീരുമനം. എന്നാൽ സ്‌റ്റേഡിയത്തിലെ ചില അസൗകര്യങ്ങൾ തടസ്സമായി. ഇപ്പോ അത് എല്ലാം പൂർത്തിയായെങ്കിലും സ്റ്റേഡിയത്തിനുള്ള അംഗീകാരം ലഭ്യമാകത്തതുകൊണ്ടാണ് കളി നവംബറിൽ നടക്കാതെ പോയതെന്നും മന്ത്രി പറഞ്ഞു. ‘രണ്ടുദിവസം മുൻപ് അർജന്റീന ടീമിന്റെ മെയിൽവന്നു. മാർച്ചിൽ നിർബന്ധമായി വരുമെന്നും അടുത്ത ദിവസം തന്നെ അതിന്റെ അനൗൺസ്‌മെന്റ് നടത്തുമെന്നും അവർ അറിയിച്ചു’- മന്ത്രി പറഞ്ഞു.