ദില്ലി ഭീകരാക്രമണത്തിൽ അന്വേഷണ ഏജൻസികളുടെ ചടുലനീക്കം….


റെഡ് ഫോർട്ടിന് സമീപമുണ്ടായ കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട ജയ്ഷെ മുഹമ്മദ് മൊഡ്യൂളിനെ അതിവേഗത്തിലും നിർണ്ണായകമായും തകർത്തുകൊണ്ട് ഇന്ത്യ ഭീകരവാദത്തിനെതിരെ ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ മറുപടി നൽകിയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ.

രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ രാപ്പകൽ പ്രവർത്തിക്കുന്ന ഇന്റലിജൻസ് ഏജൻസികൾ, സുരക്ഷാ സേനകൾ, നിയമപാലകർ എന്നിവരുടെ അശ്രാന്ത പരിശ്രമമാണ് ഈ വിജയത്തിന് പിന്നിലെന്നും വൃത്തങ്ങൾ അറിയിച്ചു.

ജമ്മു കശ്മീരിലെ ശ്രീനഗറിലെ നൗഗാം പൊലീസ് പോസ്റ്റ് പരിധിയിൽ കണ്ടെത്തിയ ചില ആക്ഷേപകരമായ പോസ്റ്ററുകളുമായി ബന്ധപ്പെട്ടാണ് ജെയ്ഷെയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഭീകരരിലേക്ക് ഉടനടി അന്വേഷണ സംഘം എത്തിയത്. ഇതിനെത്തുടർന്ന് 2025 ഒക്ടോബർ 19-ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ, ഒക്ടോബർ 20-നും 27-നും ഇടയിൽ, മൗലവി ഇർഫാൻ അഹമ്മദ് വാഗെ ഷോപ്പിയാനിൽ നിന്നും സമീർ അഹമ്മദ് ഗന്ദർബാലിലെ വക്കൂരയിൽ നിന്നും അറസ്റ്റിലായി

Previous Post Next Post