പരസ്പരം സംശയം.. കലഹം.. ഭർത്താവ് ബാങ്ക് ഉദ്യോഗസ്ഥയെ തലയ്ക്കടിച്ച് കൊന്നു…


ബാങ്ക് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.കൊലയ്ക്ക് പിന്നാലെ ഒളിവിൽ പോയ ഭർത്താവിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.ഹൈദരാബാദ് അമീന്‍പുര്‍ സ്വദേശി കൃഷ്ണവേണിയാണ് (37) കൊല്ലപ്പെട്ടത്. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ ബ്രഹ്മയ്യ ആണ് കൊല നടത്തിയത്.ഭാര്യ കൃഷ്ണവേണി ഡിസിസിബി ബാങ്കിലെ അസിസ്റ്റന്‍റ് മാനേജരാണ്. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ഭര്‍ത്താവും ഭര്‍ത്താവിന് രഹസ്യ ബന്ധമുണ്ടെന്ന് ഭാര്യയും സംശയിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മിൽ ഇതു സംബന്ധിച്ച് തർക്കങ്ങൾ പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസവും രണ്ട് പേരും വഴക്കിട്ടു. പിന്നാലെയാണ് വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് എടുത്ത് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികൾക്ക് സ്കൂൾ വിദ്യാർത്ഥികളായ മകനും മകളുമുണ്ട്.

Previous Post Next Post