
ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ പ്രതിക്കൂട്ടിലാക്കി സിഐയുടെ ആത്മഹത്യക്കുറിപ്പ്. ഗുരുതര ആരോപണങ്ങളാണ് സിഐയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. കോഴിക്കോട് ഡിവൈഎസ്പി ഉമേഷിനെതിരെയാണ് ആരോപണം. അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നു. രണ്ടാഴ്ച മുൻപ് ചെർപ്പുളശേരിയിൽ ആത്മഹത്യ ചെയ്ത സിഐ ബിനു തോമസിൻ്റെ 32 പേജുള്ള ആത്മഹത്യക്കുറിപ്പിലാണ് ഡിവൈഎസ്പിയുടെ പേരുള്ളത്. 2014ൽ സിഐ ആയിരുന്ന നിലവിൽ ഡിവൈഎസ്പിയായ ഉമേഷിനെതിരെയാണ് സിഐ ബിനു തോമസിൻ്റെ ആത്മഹത്യക്കുറിപ്പിലെ വെളിപ്പെടുത്തൽ.
അനാശാസ്യ കേസിൽ പാലക്കാട് ജില്ലയിൽ അറസ്റ്റിലായ യുവതിയുടെ വീട്ടിൽ അന്നു തന്നെയെത്തി ഉമേഷ് പീഡിപ്പിച്ചുവെന്നും അമ്മയും 2 മക്കളുമുളള വീട്ടിൽ സന്ധ്യാ സമയത്ത് എത്തിയാണ് യുവതിയെ കീഴ്പെടുത്തിയതെന്നും ആത്മഹത്യക്കുറിപ്പിലുണ്ട്. കേസ് ഒതുക്കാനും മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനും യുവതിക്ക് മുൻപിൽ പൊലീസ് ഉദ്യോഗസ്ഥന് കീഴടങ്ങുകയല്ലാതെ മാർഗമില്ലായിരുന്നുവെന്നും കുറിപ്പിലുണ്ട്. തൊട്ടിൽപ്പാലം സ്വദേശിയാണ് 52കാരനായ ബിനു.