മാവേലിക്കര – ചെങ്ങന്നൂർ പാതയിൽ അറ്റകുറ്റുപ്പണി നടക്കുന്നതിനാൽ നാളെയും മറ്റന്നാളും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. നാളെ രാത്രി പുറപ്പെടേണ്ട കൊല്ലം ജംങ്ഷൻ എറണാകുളം ജംങ്ഷൻ എക്‌സ്പ്രസ് പൂർണമായി റദ്ദാക്കി. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയിൽവേ അറിയിച്ചു.
ട്രെയിൻ നമ്പർ 16327 മധുര- ഗുരുവായൂർ എക്‌സ്പ്രസ്: നവംബർ 22ന് മധുരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനും ഇടയിൽ സർവീസ് ഭാഗികമായി റദ്ദാക്കി.
ട്രെയിൻ നമ്പർ 16328 ഗുരുവായൂർ – മധുര എക്‌സ്പ്രസ്: നവംബർ 23ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ ഗുരുവായൂരിനും കൊല്ലത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. കൊല്ലത്ത് നിന്ന് പകൽ 12.10-ന് മധുരയിലേക്ക് യാത്ര തുടങ്ങും.
ട്രെയിൻ നമ്പർ 16366 നാഗർകോവിൽ – കോട്ടയം എക്‌സ്പ്രസ്: നവംബർ 22ന് നാഗർകോവിലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കായംകുളം ജംങ്ഷനിൽ യാത്ര അവസാനിപ്പിക്കും. കായംകുളം ജംങ്ഷനും കോട്ടയത്തിനും ഇടയിൽ സർവീസ് ഉണ്ടാകില്ല.
ട്രെയിൻ നമ്പർ 12695 എംജിആർ ചെന്നൈ സെൻട്രൽ തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്: നവംബർ 21-ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
ട്രെയിൻ നമ്പർ 12696 തിരുവനന്തപുരം സെൻട്രൽ എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്: നവംബർ 22-ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ തിരുവനന്തപുരം സെൻട്രലിനും കോട്ടയത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഇത് കോട്ടയത്ത് നിന്ന് അതിന്റെ സമയക്രമം അനുസരിച്ച് രാത്രി 8.05-ന് ചെന്നൈയിലേക്ക് യാത്ര പുറപ്പെടും.
വഴിതിരിച്ചുവിട്ട ട്രെയിൻ സർവീസുകൾ:
നവംബർ 22-ന് പുറപ്പെടേണ്ട 9 ട്രെയിനുകൾ ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക. ഈ സർവീസുകൾ മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, പിറവം റോഡ്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംഗ്ഷൻ തുടങ്ങിയ സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.