സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു ചേർത്ത് തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കും.
സംസ്‌ഥാന തെരഞ്ഞെടുപ്പു കമ്മിഷന്റെ ഓഫിസിൽ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി.
ഇതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികൾ സീറ്റ് വിഭജന ചർച്ചകളും സ്ഥാനാർഥി പ്രഖ്യാപന നടപടികളും ഊർജിതമാക്കി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജ്ഞാപനം വന്നാൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഒരു മാസത്തോളം വേണ്ടി വരും. ഡിസംബർ 21ന് മുൻപ് തദ്ദേശ സ്‌ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ ചുമതലയേറ്റെടുക്കണം.