കൊല്ലത്ത് എകെ ഹഫീസ് മേയർ സ്ഥാനാർഥി; ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്


തിരുവനന്തപുരത്തിന് പിന്നാലെ കൊല്ലത്തും നഗരസഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. പതിമൂന്ന് സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. മുൻ കൗൺസിലറും ഐഎൻടിയുസി ജില്ലാ അധ്യക്ഷനുമായ എകെ ഹഫീസാണ് മേയർ സ്ഥാനാർഥി. മുതിർന്ന നേതാവ് വിഎസ് ശിവകുമാറാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.

56 സീറ്റുകളാണ് കൊല്ലം കോർപ്പറേഷനിൽ ഉള്ളത്. 26 സ്ഥാനാർഥികൾ ആയിട്ടുണ്ടെന്നും രണ്ടുദിവസത്തിനുള്ളിൽ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കുമെന്നും ശിവകുമാർ പറഞ്ഞു. ഘടകകക്ഷികളുമായുള്ള ചർച്ചകൾ വളരെ സൗഹാർദപരമായി നടക്കുകയാണെന്നും ഇത്തവണ ചരിത്രം തിരുത്തിയെഴുതി യുഡിഫ് ഭരണം വരുമെന്നും ശിവകുമാർ പറഞ്ഞു.

Previous Post Next Post