തിരുവനന്തപുരത്ത് കോൺഗ്രസ്‌ ബിജെപി ധാരണ.. വിഡി സതീശൻ മത്സരിച്ചാലും എല്‍ഡിഎഫ് മികച്ച വിജയം നേടും…




തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ്‌ ബിജെപി ധാരണയെന്ന് മന്ത്രി വി ശിവൻകുട്ടി.ആ ധൈര്യത്തിലാണ് കോൺഗ്രസ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.ശബരിനാഥനെ ഇറക്കിയാലും കോർപ്പറേഷൻ പിടിക്കാൻ ആവില്ല.വി.ഡി സതീശൻ തന്നെ മത്സരിച്ചാലും LDF മികച്ച വിജയം നേടും.കഴിഞ്ഞവർഷത്തേക്കാൾ ദയനീയ പ്രകടനമാകും യുഡിഎഫിന്‍റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം എൽഡിഎഫ്- ബിജെപി പോരിനിടെ തിരുവനന്തപുരം കോർപ്പറേഷനിൽ കാര്യമായ റോളില്ലാതെ പോകുന്ന സമീപകാല നാണക്കേട് മാറ്റാനൊരുങ്ങുകയാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് തന്നെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുൻ എംഎൽഎ യും കെപിസിസി ജനറൽ സെക്രട്ടറിയുമായ ശബരീനാഥൻറെ എൻട്രിയാണ് ഹൈലൈറ്റ്. കവടിയാർ വാർഡിലാണ് ശബരി ഇറങ്ങുന്നത്.
أحدث أقدم