
തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പിയുടെ മരണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മൊഴിയെടുത്ത് പൊലീസ്. സ്ഥാനാര്‍ത്ഥിയാകണമെന്ന ആഗ്രഹം ആനന്ദ് പറഞ്ഞില്ലെന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്ന മൊഴി. സ്ഥാനാരത്ഥിയെ തീരുമാനിച്ചത് ആനന്ദ് കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു. മത്സരിക്കണമെന്ന ആഗ്രഹം ആനന്ദ് അന്ന് പറഞ്ഞില്ലെന്നും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മൊഴി നല്‍കി.
ആനന്ദിന്റെ പിതാവിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ആനന്ദ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ എതിര്‍ത്തിരുന്നതായാണ് പിതാവ് നല്‍കിയിരിക്കുന്ന മൊഴി. ആനന്ദിന്റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. തൃക്കണ്ണാപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി വിനോദ് കുമാറിന്റെ മൊഴി പിന്നീട് രേഖപ്പെടുത്തും.