12കാരിയെ ക്ലാസ് മുറിയിൽ ലൈം​ഗികമായി പീഡിപ്പിച്ചു, മദ്രസ അധ്യാപകന്…


പോക്സോ കേസിൽ മദ്രസ അധ്യാപകന് 14 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 1 വർഷവും 3 മാസവും അധിക തടവിനും ശിക്ഷ വിധിച്ചു. കിദൂർ സ്വദേശി അബ്‌ദുൾ ഹമീദിനെ(46)യാണ് ഹോസ്‌ദുർഗ് പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജ് സുരേഷ് പി എം ആണ് ശിക്ഷ വിധിച്ചത്. 12 കാരിയെ മദ്രസയിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. 2023 നവംബറിലാണ് കേസിന് ആസ്‌പദമായ സംഭവം. നവംബർ മാസം ആദ്യം മുതൽ പല ദിവസങ്ങളിൽ മദ്രസ ക്ലാസ്സ് മുറിയിൽ വെച്ച് ക്ലാസ്സ്‌ എടുക്കുന്നതിനിടെ അധ്യാപകനായ പ്രതി ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്. 

Previous Post Next Post