ആർക്കും രക്ഷയില്ല.. ഓടിനടന്ന് ആക്രമണം, ബദിയടുക്കയിൽ 13 പേർക്ക്…




ബദിയടുക്കയിൽ തെരുവ് നായ ആക്രമണം. 13 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കിളിങ്കരയിൽ 3 പേരെയും കട്ടത്തങ്കടിയിൽ 9 പേരെയും കൊളംബെയിൽ ഒരാൾക്കുമാണ് കടിയേറ്റത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ ആണ് സംഭവം. പരുക്കേറ്റ 9 പേർ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.ഭൂരിഭാഗം പേർക്കും കാലിൽ ആണ് കടിയേറ്റത്.കണ്ണിൽ കണ്ടവരെ എല്ലാം ക്രമിക്കുകയായിരുന്നു. നായയെ പിടികൂടാൻ പോയവരെയും കടിച്ചു. 

കന്നുകാലികളെയും നായ കടിച്ചെന്നും ഇതുവരെ പിടികൂടാൻ കഴിഞ്ഞില്ലെന്നും നാട്ടുകാർ പറയുന്നു. സിറിൽ (50),സ്റ്റീവൻ(40), ഷെബി (45), പ്രസന്ന(45), മേരി(60), അൻവിൻ (13), അജിത്(8), സരിത(25) എന്നിവർ ആണ് കാസർകോട് ആശുപത്രിയിൽ ചികിത്സ തേടിയത്.
Previous Post Next Post